ഒഴുക്കിൽപ്പെട്ട സഹോദരങ്ങളിൽ ഒരാൾ മരിച്ചു
കനാലിൽ കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട സഹോദരങ്ങളിൽ ഒരാൾ മരിച്ചു. കൊല്ലം ഇടനാട് കെഐപി കനാലിൽ ആണ് കുട്ടികൾ വീണത്. പുത്തൂർ സിഎസ്ഐ ഇടവക വികാരി നെടുമ്പന കുരീപ്പള്ളി കരിപ്പുറത്ത് വീട്ടിൽ ഫാ. ജെയ്സന്റെ മകൻ റയോൺ ആണ് മരിച്ചത്. സഹോദരൻ ലിയോൺ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച വൈകിട്ട് 5.30 ഓടെ ആയിരുന്നു അപകടം. രണ്ടുദിവസം മുമ്പാണ് ജെയ്സനും കുടുംബവും ഭാര്യ സിനിയുടെ സഹോദരൻ ഇടനാട് അനീഷിന്റെ വീട്ടിലെത്തിയത്. വീടിന്റെ പിൻഭാഗത്താണ് കനാൽ. ബുധനാഴ്ച വൈകിട്ട് 5.30 ഓടെ റയോണും സഹോദരൻ ലിയോണും അനീഷിന്റെ മകളും കനാലിന് സമീപം നിന്ന് കളിക്കുകയായിരുന്നു. ഇതിനിടെയാണ് ഇരുവരും കനാലിൽ പെട്ടത്.kollamTimesXP MalayalamUpdated: 18 May 2023, 1:22 pm