നാല് ലക്ഷം മോഷ്ടിച്ച് കടന്ന് അന്യസംസ്ഥാന തൊഴിലാളികള്‍
1012 views
കൊല്ലം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഹോട്ടലിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷം രൂപ മോഷ്ടിച്ച് അന്യസംസ്ഥാന തൊഴിലാളികള്‍ രക്ഷപ്പെട്ടു. മോഷണം നടന്നത് കൊല്ലം മയ്യനാട് ആലുംമൂട്ടിൽ പ്രവർത്തിക്കുന്ന ഇക്ബാലിന്റെ ഉടമസ്ഥയിലുള്ള സബീന ഹോട്ടലിലാണ്. ഹോട്ടല്‍ തൊഴിലാളികള്‍ ആയിരുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് മോഷണം നടത്തിയത്. കടന്നു കളഞ്ഞു. . അസാം തൊഴിലാളികളായ രണ്ട് ജീവനക്കാരും ഇക്ബാലുമായിരുന്നു കടയിൽ ജോലി ചെയ്യുന്നത്. ഒമ്പത് മാസമായി ഈ തൊഴിലാളികൾ ഇക്ബാലിന്റെ കടയിൽ ജോലി ചെയ്തുവരുന്നു. ഇക്ബാൽ വീട്ടിലേക്ക് പോയ സമയത്ത് ഈ തൊഴിലാളികൾ പണമെടുത്ത് ഇവർ പോവുകയായിരുന്നു. തുടര്‍ന്ന് കൊട്ടിയം പോലീസിൽ പരാതി നൽകി. പോലീസ് വ്യാപകമായി അന്വേഷണം ആരംഭിച്ചു.