ഒരു മാസത്തിനിടെ മോഷണം നടന്നത് നാല് വ്യാപാര സ്ഥാപനങ്ങളിൽ
1010 views
കൊല്ലം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമോഷണം പതിവാകുന്നു. ഒരു മാസത്തിനിടെ നാല് വ്യാപാര സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. കഴിഞ്ഞദിവസം വൈകിട്ട് 7 മണിയോടെ വൈദ്യശാല ജംഗ്ഷനിലുള്ള മുരളീധരന്റെ വ്യാപാര സ്ഥാപനത്തിലാണ് അവസാനമായി മോഷണം നടന്നത്. പെരിനാട് വൈദ്യശാല ജംഗ്ഷനിൽ മുരളീധരൻ എന്ന ആളുടെ വ്യാപാര സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിക്ക് മോഷണം നടന്നത്. മുരളീധരന്റെ ഭാര്യ മാത്രമായിരുന്നു കടയിൽ ഉണ്ടായിരുന്നത്. ഇവർ വെള്ളം കുടിക്കുന്നതിന് വേണ്ടി കടയ്ക്ക് സമീപമുള്ള തങ്ങളുടെ വീട്ടിലേക്ക് പോയ സമയത്ത് ആയിരുന്നു മോഷണം നടന്നത്. മേശ തുറന്നു ആറായിരത്തോളം രൂപയും മേശയ്ക്ക് മുകളിലിരുന്ന് ഒരു മൊബൈൽ ഫോണും ആണ് മോഷണം പോയത്. പ്രദേശത്ത് ഒരു മാസത്തിനിടയിൽ നാലാമത്തെ വ്യാപാരസ്ഥാപനത്തിലാണ് മോഷണം നടക്കുന്നത്. മോഷണ പരാതികൾ ലഭിച്ചിട്ടും പോലീസിന്റെ ഭാഗത്തുനിന്നുള്ള നടപടികൾ ഇഴയുന്നു എന്നാണ് വ്യാപാരികൾ പറയുന്നത്.