പ്രസാർ ഭാരതിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തയാൾ അറസ്റ്റിൽ
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തയാൾ അറസ്റ്റിൽ. പ്രസാർ ഭാരതിയിൽ ജോലി നൽകാം എന്ന വാഗ്ദാനം നൽകിയാണ് ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തത്. മൂന്ന് പേരിൽ നിന്നായി 23 ലക്ഷം രൂപയാണ് പ്രതിയായ കല്ലേലിഭാഗം സ്വദേശി ബിജു തട്ടിയെടുത്തത്. കരുനാഗപ്പള്ളി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാധ്യമ പ്രവർത്തകൻ എന്ന വ്യാജേനെയാണ് ബിജു തട്ടിപ്പ് നടത്തിയത്. കാട്ടിൽകടവ് സ്വദേശി പ്രസേനിൽ നിന്നും ഇയാളുടെ സുഹൃത്തുക്കളായ മോഹനൻ, കാർത്തികേയൻ എന്നിവരിൽ നിന്നുമായി 23 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തു. പ്രസാർ ഭാരതിയിൽ ക്ലർക്കായി ജോലി വാങ്ങി നൽകാമെന്ന പേരിലായിരുന്നു തട്ടിപ്പ്. കഴിഞ്ഞ വർഷം ജൂണിലാണ് പരാതിക്കാരുടെ കയ്യിൽ നിന്നും പ്രതി പണം വാങ്ങിയത്. മാസങ്ങൾ കഴിഞ്ഞിട്ടും ജോലി കിട്ടാതായതോടെയാണ് പണം നൽകിയവർ തട്ടിപ്പ് മനസിലാക്കിയത്. ഇവർ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പ്രതി വണ്ടി ചെക്ക് നൽകി വഞ്ചിച്ചു. തുടർന്ന് തട്ടിപ്പിന് ഇരയായവർ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത്.kollamTimesXP MalayalamUpdated: 12 Apr 2023, 5:14 pm