നൈജീരിയയിൽ തടവിലാക്കപ്പെട്ട മലയാളി നാവികർ മോചിതരായി
1051 views
കൊല്ലം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂനൈജീരിയയിൽ തടവിലാക്കപ്പെട്ട മലയാളി നാവികർ മോചിതരായി. കൊല്ലം സ്വദേശി വിജിത്ത്, എറണാകുളം സ്വദേശികളായ സനു ജോസ് , മിൽട്ടൺ എന്നിവരാണ് മോചിതരായത്. 16 ഇന്ത്യക്കാർ അടക്കം 26 പേരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. ഇവരെല്ലാവരും മോചിതരായി. എണ്ണ മോഷ്ടിച്ചു എന്ന് ആരോപിച്ച് ഇവർ സഞ്ചരിച്ചിരുന്ന കപ്പൽ നൈജീരിയൻ സൈന്യം പിടികൂടുകയായിരുന്നു. നിലവിൽ കപ്പൽ അടുത്ത തുറമുഖത്തേക്ക് യാത്ര തിരിച്ചു. സ്ത്രീധനപീഡനത്തെ തുടർന്ന് കൊല്ലം പോരുവഴിയിലെ ഭർതൃ ഗൃഹത്തിൽ ജീവനൊടുക്കിയ വിസ്മയയുടെ സഹോദരനാണ് നാവിഗേറ്റിങ് ഓഫിസറായ വിജിത്ത്. ജയിലിൽ നിന്ന് മോചിതയായ ഉടൻ വിജിത്ത് പിതാവ് ത്രിവിക്രമൻ നായരെ വിളിച്ചു. മകളുടെ അകാല വിയോഗത്തിന് പിന്നാലെ മാസങ്ങളായി ഏക മകനും വിദേശത്ത് തടവിലാക്കപ്പെട്ടതിൻറെ വേദനയിൽ കഴിയുകയായിരുന്നു ത്രിവിക്രമൻ നായരും ഭാര്യ സജിത നായരും. ശനിയാഴ്ച വൈകീട്ടാണ് ഇവർ മോചിപ്പിക്കപ്പെട്ടത്. നൈജീരിയൻ കോടതിയുടെ നടപടികൾക്ക് ശേഷമാണ് മോചനം സാധ്യമായത്.