Mukesh: ചെന്നൈയിൽ രണ്ട് ഫ്ലാറ്റുകൾ, 2 ആഡംബര കാറുകൾ, മുകേഷിന്റെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ
1287 views
കൊല്ലം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂലോക്സഭ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് എൽഡിഎഫിനുവേണ്ടി കളത്തിനിറങ്ങുന്നത് നിലവിലെ കൊല്ലം എംഎൽഎയും നടനുമായ എം മുകേഷാണ്. കഴിഞ്ഞ ദിവസമാണ് മുകേഷ് നാമമിർദേശ പത്രിക സമർപ്പിച്ചത്. നാമ നിർദേശ പത്രിക സമർപ്പിക്കേണ്ട ആദ്യദിവസം 14 പേരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. മുകേഷിൻ്റെ സ്വത്ത് വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. 14,98,08,376 രൂപയുടെ സ്വത്ത് വിവരങ്ങളാണ് തെരഞ്ഞടുപ്പ് കമ്മീഷണർക്ക് കൊടുത്ത റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ചെന്നൈയിൽ രണ്ട് ഫ്ലാറ്റുകളാണ് മുകേഷിൻ്റെയും മുൻ ഭാര്യയുടേയും ഇപ്പോഴത്തെ ഭാര്യയുടേയും പേരിലുള്ളത്. പലയിടത്തും സ്വന്തമായി സ്ഥലങ്ങളുണ്ട്. നടൻ ശ്രീനിവാസൻ്റെ പാർട്ണർഷിപ്പിലും സ്ഥലമുണ്ട്. രണ്ട് ആഢംബര കാറുകളും രണ്ടരലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും മുകേഷിൻ്റെ പേരിലുണ്ട്. കൈയ്യിൽ പണമായിട്ടുള്ളത് അമ്പതിനായിരം രൂപയാണ്.