മുത്തുക്കുടകളും ,നെറ്റിപ്പട്ടവും ചാർത്തി ആനവണ്ടിയുടെ കെട്ടുകാഴ്ച |KSRTC
ശബളം കൊടുക്കാൻ കഴിയാത്തത് കൊണ്ട് ബുദ്ധിമുട്ടുന്ന കെ എസ് ആർ ടി സിയെ ഇപ്പോഴും യാത്രക്കാർ പുകഴ്ത്തി വിളിക്കുന്നൊരു പേരുണ്ട് ആനവണ്ടി. ശരിയാണ് ശരിക്കുമുള്ള ആനവണ്ടിയെ ദാ കണ്ടൊ കൊട്ടാരക്കര കെ.എസ്.ആർ.ടിസി ഡിപ്പോയിൽ നിന്ന് നെറ്റി പട്ടവും ചാർത്തി തലയെടുപ്പൊടെ ആന വണ്ടിയുടെ യാത്ര .വെറും യാത്രയല്ല കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലേക്കുള്ള യാത്ര...... ഗണപതി ക്ഷേത്രത്തിലെ പതിനൊന്നാം ഉത്സവത്തിന് ആനവണ്ടിയാണ് കെട്ടുകാഴ്ചക്ക് അണിഞ്ഞൊരുങ്ങി എത്തുന്നത്. കേരളത്തിൽ തന്നെ അപൂർവ്വമായ കാഴ്ചയാണിത്.മുത്തുക്കുടകളും ,നെറ്റിപ്പട്ടവും ചാർത്തിയ ആന വണ്ടിക്ക് രാജകീയ വരവേൽപ്പാണ് നൽകുന്നത്.കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി ഇത്തരത്തിൽ ആനയ്ക്ക് പകരം ആനവണ്ടിയുടെ കെട്ടുകാഴച അരങ്ങേറാറുണ്ട്.ശബളം ലഭിച്ചില്ലെങ്കിലും ഈ ആചാരത്തിന് മുടക്കം വരുത്താറില്ലെന്ന് ജീവനക്കാർ പറയുന്നു. ഗണപതി ഭഗവാൻ്റെ ഐശ്വര്യം കൊണ്ട് ശബളം ഉടൻ ണമെ എന്ന പ്രാർഥനയോടെ ആന വണ്ടി ഗണപതി ഭഗവാൻ്റെ സന്നിധിയിലേക്ക് ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ ഈ വർഷവുമെത്തി....kollamTimesXP MalayalamUpdated: 28 Apr 2023, 2:20 pm