കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലം ഇടമുളക്കലിലും വൃദ്ധന് ദാരുണാന്ത്യം. വർഗീസ് ആണ് മരിച്ചത്. വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ നിൽക്കുകയായിരുന്നു വർഗീസ്. പാഞ്ഞെത്തിയ കാട്ടു പോത്ത് വർഗ്ഗീസിനെ കുത്തിമലർത്തുകയായിരുന്നു. അല്പസമയം പിന്നിട്ടതോടെ കാട്ടുപോത്തുകളിലൊന്ന് കുഴഞ്ഞുവീണ് ചാവുകയും ചെയ്തു. വർഗ്ഗീസ് വിദേശത്തു നിന്നും നാട്ടിലെത്തിയത് കഴിഞ്ഞ ദിവസമാണ്. കൊല്ലം ആയുർ പെരിങ്ങള്ളൂരിലെ ജനവാസ മേഖലയിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് 2 കാട്ടുപോത്തുകളെ കാണപ്പെട്ടത്.
kollamTimesXP MalayalamUpdated: 19 May 2023, 2:45 pm