വീട്ടമ്മ ഭർത്താവിനെ അടിച്ചുകൊന്നു
1015 views
കൊല്ലം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകൊല്ലത്ത് കടയ്ക്കലിൽ വീട്ടമ്മ ഭർത്താവിനെ മൺവെട്ടികൊണ്ട് അടിച്ചുകൊന്നു. കുടുംബ പ്രശ്നത്തെ തുടർന്നുള്ള തർക്കത്തിനിടെയാണ് സംഭവം. കൊല്ലപ്പെട്ടത് കടയ്ക്കൽ വെള്ളാർ വട്ടം കാറ്റാടിമുട് നന്ദു ഭവനിൽ സാജുവാണ്. ഭാര്യ പ്രിയങ്കയുടെ മൺവെട്ടി കൊണ്ടുള്ള അടിയേറ്റാണ് സാജു മരിച്ചത്. സംഭവത്തിൽ പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ഒന്നര വർഷത്തോളമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു. പ്രിയങ്കയുടെ അമ്മ പറയുന്നത് ഇവർ സാജുവിന്റെ ശല്യം സഹിക്കവയ്യാതെ വീടുകൾ മാറി താമസിച്ചു വരികയായിരുന്നു എന്നാണ്. 15 ദിവസങ്ങൾക്ക് മുമ്പ് കടയ്ക്കൽ സ്റ്റേഷനിൽ പ്രിയങ്ക പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കടയ്ക്കൽ പോലീസ് ഇരുവരെയും വിളിച്ചുവരുത്തി ചർച്ചകൾക്കു ശേഷം വിട്ടയച്ചിരുന്നു. ഇന്ന് മൂന്നുമണിയോടെ ഇരുവരുടെയും തർക്കം കൊലപാതകത്തിൽ എത്തുകയായിരുന്നു.