കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ പരിശോധന
തൃശൂർ കോർപ്പറഷൻ ഓഫീസിൽ കൈകൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ പരിശോധന. അഞ്ചൽ തടിക്കാട് സ്വദേശിയായ നാദിര്‍ഷായുടെ തടിക്കാട്ടിലെ വീട്ടിലെത്തിയാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. തൃശൂർ കോർപ്പേഷനിൽ വീടിന്റെ ഉടമസ്ഥയുടെ പേരു മാറ്റാൻ അപേക്ഷ നൽകിയ ആളിൽ നിന്നാണ് നാദിർഷാ 2,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്ന് അപേക്ഷ നൽകിയ വ്യക്തി വിജിലൻസിൽ പരാതിപ്പെടുകയായിരുന്നു. വിജിലൻസ് മഷി പുരട്ടി നൽകിയ 2,000 രൂപ നാദിർഷ പരാതിക്കാരിൽ നിന്ന് കൈപ്പറ്റി പാന്റിന്റെ പോക്കറ്റിൽ വെച്ച ഉടൻ തന്നെ നാദിർഷായെ വിജിലൻസ് സംഘം കയ്യോടെ പിടികൂടി.kollamTimesXP MalayalamUpdated: 9 Jun 2023, 4:38 pm