Paaripally Incident: അക്ഷയസെന്ററിൽ കയറി ഭർത്താവ് ഭാര്യയെ തീകൊളുത്തിക്കൊന്നു
കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിൽ ഭർത്താവ് ഭാര്യയെ തീകൊളുത്തിക്കൊന്നു . നാവായിക്കുളത്ത് താമസക്കാരായ കർണ്ണാടക കൊടക് സ്വദേശിനി നാദിറയെയാണ് ഭർത്താവ് റഹീം അക്ഷയസെന്ററിൽ കയറി തീകൊളുത്തിക്കൊന്നത് . സംശയരോഗമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന . നാദിറയെ തീകൊളുത്തിയ ശേഷം റഹീം സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം . ഓട്ടോ ഡ്രൈവറായ റഹീം നിരവധി കേസുകളിലെ പ്രതിയാണ് എന്നാണ് വിവരം . ജയിൽ ശിക്ഷ കഴിഞ്ഞ് മൂന്ന് ദിവസം മുമ്പാണ് റഹീം വീട്ടിലെത്തിയത്.
Curated by Achu Sp|TimesXP Malayalam|18 Sept 2023