യുവതിയെ കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് പിടിയിൽ
1206 views
കൊല്ലം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഭാര്യയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പോലീസ് പിടിയിൽ. കൊല്ലം അഞ്ചലിൽ ആണ് ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച അഞ്ചൽ മലവെട്ടം സ്വദേശി തീപ്പാതി എന്ന് വിളിക്കുന്ന ഉണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചൽ ഏറം മലവട്ടം സ്വദേശി മഞ്ജുവിനെയാണ് കഴിഞ്ഞദിവസം രാത്രി ഭർത്താവായ തീപാതി എന്ന് വിളിക്കുന്ന ഉണ്ണി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ മഞ്ജുവിനെ നാട്ടുകാരാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് മഞ്ജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഹരിക്കടിമയായ ഉണ്ണി ഇതിന് മുബും ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതായും ഇയാൾ നാടിനും വീട്ടിനും ഭീഷണിയാണെന്നും നാട്ടുകാർ പറയുന്നു. മഞ്ജുവിന്റെ ബന്ധുവായ സ്ത്രീയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇയാൾ ജെയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാണ് ഭാര്യയെ വെട്ടി ക്കൊലപ്പെടുത്താൻ ശ്രമിച്ചത്.