മാരക ലഹരി ഉൽപ്പന്നങ്ങൾ ; യുവാക്കളെ പിടികൂടി എക്സൈസ്
1034 views
കൊല്ലം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമാരക ലഹരി ഉൽപ്പന്നങ്ങൾ കൈവശം വെച്ച യുവാക്കളെ പിടികൂടി എക്സൈസ്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 32 ഗ്രാം എംഡിഎംഎ, 17 ഗ്രാം കഞ്ചാവ് എന്നിവയാണ് യുവാക്കളിൽ നിന്നും പിടിച്ചെടുത്തത്. ഇരുവരെയും പുനലൂർ എക്സൈസ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. തെന്മല MSL ഭാഗത്ത് നിന്ന് കൊല്ലം തെങ്കാശി ബസിൽ കടത്തുക ആയിരുന്ന ലഹരിവസ്തുക്കൾ ആണ് പിടികൂടിയത്. ദേശീയപാതയിൽ നടത്തിയ വാഹന പരിശോധനയിലാണ് മലപ്പുറം, പടിക്കൽ ,സ്വദേശിയായ പിലാലകണ്ടി വീട്ടിൽ ഷംനാദ് (34), കാസർഗോഡ്, മഞ്ചേശ്വരം സ്വദേശിയായ പുളിക്കുന്നി വീട്ടിൽ അഫ്സലി മകൻ മുഹമ്മദ് ഇമ്രാൻ (29) എന്നിവർ പിടിയിലായത് . ബാംഗ്ലൂരിൽ നിന്നും ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ രാസ ലഹരിയായ MDMA കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതി. കേരളത്തിൽ ഗ്രാമിന് 10,000 രൂപ നിരക്കിലാണ് വില്പന നടത്തിവരുന്നതെന്ന് പ്രതികൾ മൊഴി നൽകി. രാസ ലഹരി അളന്ന് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണിൻറെ രൂപത്തിലുള്ള ഇലക്ട്രോണിക് ത്രാസ് പ്രതികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.കൊല്ലം ജില്ലയിൽ ഇത് വരെ കണ്ടെടുത്തിട്ടുള്ള രാസ ലഹരി കേസുകളിൽ ഏറ്റവും വലിയ കേസാണിത്.