സന്ദീപിന്റെ വീട്ടിലും, സുഹൃത്തിൻ്റെ വീട്ടിലും തെളിവെടുപ്പ് നടത്തി
ഡോക്ടർ വന്ദന കൊലക്കേസിൽ തെളിവെടുപ്പ് നടത്തി. കേസിലെ പ്രതിയുമായി ക്രൈംബ്രാഞ്ച് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. സന്ദീപിൻ്റെ സ്വദേശമായ ചെറുകരക്കോണത്തുള്ള വീട്ടിലും, അയൽവാസിയായ അധ്യാപകൻ്റെ വീട്ടിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്. അതേസമയം കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രതിയെ എത്തിച്ച് തെളിവെടുത്തില്ല. സംഭവ ദിവസം പുലർച്ചെ രണ്ടരയോടെയായിരുന്നു സന്ദീപ് അധ്യാപകനായ ശ്രീകുമാറിൻ്റെ വീട്ടിലെത്തിയത്. ഉയരത്തിൽ നിന്ന് ചാടിയപ്പോഴായിരുന്നു സന്ദീപിനെ കാലിനു പരിക്കേറ്റത്. സന്ദീപ് തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. വൻ പോലീസ് സന്നാഹത്തിൻ്റെ അകമ്പടിയോടെയായിരുന്നു തെളിവെടുപ്പ്. നാളെ ഉച്ചയോടെ സന്ദീപിൻ്റെ കസ്റ്റഡി കാലാവധി അവസാനിക്കും.kollamTimesXP MalayalamUpdated: 18 May 2023, 8:50 pm