തളര്‍ന്നുവീണ പശുവിനെ പരിശോധിക്കാന്‍ മൃഗഡോക്ടര്‍ തയ്യാറായില്ലെന്ന് പരാതി |Veterinarian
തളര്‍ന്നുവീണ പശുവിനെ പരിശോധിക്കാന്‍ മൃഗഡോക്ടര്‍ തയ്യാറായില്ലെന്ന് പരാതി. ക്ഷീരകർഷകനായ കൊല്ലം ചിതറ ഇരപ്പിൽ സ്വദേശി നസീറാണ് പരാതിയുമായി എത്തിയത്. കഴിഞ്ഞ ദിവസം പ്രസവിച്ച പശു പുലർച്ചെ നാല് മണിയോടെ തൊഴുത്തിൽ തളർന്നു വീഴുകയായിരുന്നു. നസീർ രാവിലെ എട്ട് മണി മുതൽ ചിതറ മൃഗാശുപത്രിയിലെ ഡോക്ടറെ ഫോണിൽ വിളിക്കുന്നുണ്ട്. എന്നാൽ ഫോൺ എടുത്തിരുന്നില്ല. ആശുപത്രിയിലെ മറ്റു ജീവനക്കാരെയും വിളിച്ചെങ്കിലും അവരും കൈയ്യൊഴിഞ്ഞു. ഇതേ തുടർന്ന് നസീർ ക്ഷീര സംഘം പ്രസിഡന്റിനെയും വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണിയെയും പരാതി ബോധിപ്പിച്ചു.kollamTimesXP MalayalamUpdated: 10 Apr 2023, 9:43 am