ഡ്രൈവിംഗ് പരിശീലനത്തിനിടെ യുവതിക്ക് പരിശീലകയുടെ മര്‍ദ്ദനം
ഡ്രൈവിംഗ് പരിശീലനത്തിനിടെ യുവതിയെ പരിശീലക മര്‍ദ്ദിച്ചതായി പരാതി. കൊല്ലം പള്ളിമുക്ക് സ്വദേശിനി ഷൈമ മര്‍ദ്ദിച്ചു എന്നാണ് പരാതി. ഡ്രൈവിംഗ് പരിശീലനത്തിനിടെ പിഴവു വരുത്തിയതിനായിരുന്നു മര്‍ദ്ദനം എന്നാണ് ആരോപണം. ഒപ്പം ലൈസന്‍സ് ലഭിക്കുന്നതിന് തടസമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മര്‍ദ്ദനമേറ്റ യുവതി പറയുന്നു. സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു. കൊല്ലം ആശ്രാമത്ത് ഡ്രൈവിംഗ് പരിശീലിക്കുന്നതിനിടെയാണ് സംഭവം. ഷൈമ സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും മര്‍ദ്ദനമേറ്റ യുവതി ബോധരഹിതയായി വീണുവെന്നുമാണ് പരാതി. പോലീസ് ചോദ്യം ചെയ്തതോടെ പരിശീലക കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും വിഷാദരോഗം മൂലമാണ് മര്‍ദ്ദിച്ചതെന്ന് പരിശീലക മൊഴി നല്‍കിയെന്നും പോലീസ് പറഞ്ഞു. പോലീസ് വാഹനവും കസ്റ്റഡിയിലെടുക്കും.kollamTimesXP MalayalamUpdated: 30 Mar 2023, 11:08 pm