യുവതിയെ തീകൊളുത്തി കൊന്ന സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കർണാടക കൊടക് സ്വദേശിനി നാദിറയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്. ഭർത്തവ് റഹീം അക്ഷയ സെന്ററിൽ എത്തുകയും തീ കൊളുത്തിയ ശേഷം കൂടിനിന്ന ആളുകളെ തള്ളിമാറ്റി ഓടി രക്ഷപ്പെടുന്നതുമാണ് സിസിടിവി ദൃശ്യത്തിലുള്ളത്. പാരിപ്പള്ളിയിയിലെ അക്ഷയ സെന്ററിലെ ജോലിക്കാരിയായിരുന്നു നാദിറ. രാവിലെ സെന്ററിലെത്തി ജോലി ചെയ്യവെ, കോട്ടു ധരിച്ചു മുഖം മറച്ചെത്തിയ റഹീം പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. ഒരു മാസം മുൻപ് നദീറയെ തലയ്ക്കടിച്ചു പരുക്കേൽപിച്ച കേസിൽ റഹീം ജയിലിലായിരുന്നു റഹീം. ഇവർക്ക് രണ്ടുകുട്ടികളുമുണ്ട്. സംശയമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. അക്ഷയ സെന്ററിൽ കയറി ഭാര്യയെ തീകൊടുത്തിയ ശേഷം റഹീം സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ആത്മഹത്യാ ചെയ്തുവെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്.
Curated by Achu Sp|TimesXP Malayalam|18 Sept 2023