അതിഥി തൊഴിലാളികളുടെ ക്യാമ്പിൽ കഞ്ചാവ് ചെടികൾ
1088 views
കൊല്ലം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഎക്സൈസിൻ്റെ പതിവ് പെട്രോളിംഗ് കരുനാഗപ്പള്ളിയിൽ നിന്ന് ആയിരം തെങ്ങ് പിന്നിട്ടപ്പോൾ ഒരു വിവരം ലഭിക്കുന്നു പരസ്യമായ മദ്യപാനം നടക്കുന്നെന്നാണ് ലഭിച്ച വിവരം. എക്സൈസ് വരുന്നതറിഞ്ഞ് മദ്യപാനികൾ സ്ഥലം വിട്ടു. എക്സൈസ് സ്ഥലത്തെ പരിശോന നടത്തി മദ്യ കുപ്പികൾ ഒന്നും തന്നെ കിട്ടിയതുമില്ല. അങ്ങനെ അവർ തിരിച്ച് പോകാനൊരുങ്ങവെ സമീപത്ത് അതിഥി തൊഴിലാളികളുടെ ക്യാമ്പ് കണ്ടു, അവിടെ കൂടി പരിശോധിക്കാമെന്ന് എക്സൈസ് തീരുമാനിച്ചു. പരിശോധനയ്ക്കിടെ ക്യാമ്പിന് സമീപത്തായി നട്ട് വളർത്തി പരിപാലിച്ച് പോന്ന ആ ചെടി അവർ കണ്ടു. കണ്ടപ്പോഴെ എക്സൈസിന് കാര്യം പിടികിട്ടി. അവർ ഒന്നും അറിയാത്ത മട്ടിൽ അതിഥി തൊഴിലാളികളൊട് ചെടിയുടെ വിവരം തിരക്കി. പലരും അറിയില്ലെന്ന് പറഞ്ഞു. അതിൽ ചിലർ ചീരയാണെന്നും പറഞ്ഞു. ആരാണ് നട്ട് വളർത്തിയതെന്ന ചോദ്യത്തിന് മാത്രം മറുപടി കിട്ടിയില്ല. 8 കഞ്ചാവ് തൈകളാണ് ഇവിടെ വെള്ളവും വളവും കൊടുത്ത് വളർത്തിയിരുന്നത്. പുഷ്പിക്കാൻ പാകമായതും, പുഷ്പിച്ചതുമായ കഞ്ചാവ് ചെടികൾ എക്സൈസ് പിഴുതു മാറ്റി.