ഭാര്യക്ക് നേരെ ആസിഡ് അക്രമണം
1031 views
കൊല്ലം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഭാര്യക്ക് നേരെ ആസിഡ് അക്രമണം നടത്തിയ യുവാവ് പോലീസ് പിടിയിൽ. പുനലൂർ താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗം ജീവനക്കാരി നീതുവിന് നേരെയാണ് ഭർത്താവ് വിപിൻ ആസിഡ് ആക്രമണം നടത്തിയത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ നീതുവിന്റെ നില ഗുരുതരമായി തുടരുകയാണ്. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ നീതുവിനെ വിദഗ്ധ ചികിത്സക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ കണ്ണങ്കോട് സ്വദേശി വിപിനാണ് ഭാര്യക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. കഴിഞ്ഞദിവസം വൈകീട്ട് ബിബിനും നീതുവും ആശുപത്രിയുടെ സമീപം സംസാരിച്ചുകൊണ്ട് നിൽക്കുന്നതിനിടെയാണ് ആക്രമണം. സംസാരത്തിനൊടുവിൽ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. വാക്കേറ്റത്തിനൊടുവിൽ വിപിൻ കയ്യിൽ കരുതിയിരുന്ന ആസിഡ് നീതുവിൻറെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.