15 കാരിയെ നിരന്തരം പീഡനത്തിനിരയാക്കി യുവാവ്
1064 views
കൊല്ലം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകൊല്ലം കടയ്ക്കലിൽ പത്താക്ലാസ് വിദ്യാർത്ഥിനിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ ഇരപത്തിയെട്ടുകാരൻ പിടിയിൽ. ആനതറമല സ്വദേശി വിഷ്ണുലാലാണ് പോലീസ് പിടിയിലായത്. ഇയാൾ കുട്ടിയോട് പ്രണയം നടിച്ച് നിരന്തരം പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയിൽ മാനസിക പ്രശനങ്ങളും വിഷാദ രോഗവും കണ്ടെതിനെ തുടർന്ന് കുട്ടിയുടെ മാതാവ് വിവരം തിരക്കിയെങ്കിലും കുട്ടി ഒന്നും പറയാതെ ഒഴിഞ്ഞ് മാറി. തുടർന്ന്കുട്ടിയെ നിരീക്ഷിച്ചിരുന്ന മാതവ് കുട്ടിയിൽ വന്ന മാറ്റം കടയ്ക്കൽ സിഐ രാജേഷിനോട് പറയുകയും കടയ്ക്കൽ സിഐ കുട്ടിക്ക് കൗൻസിലിങ് നൽക്കാമെന്നറിയിച്ചതനുസരിച്ച് കുട്ടിയുമായി മാതാവ് കടയ്ക്കൽ സ്റ്റേഷനിലെത്തുകയും ചെയ്തു. ഇവിടെയെത്തിയ പതിനാഞ്ചുകാരി വനിത പോലീസ് ഉദ്യോഗസ്ഥരോട് താൻ നിരന്തരം പീഡനത്തിന് ഇരയായിരുന്നതായ് പറഞ്ഞു. തുടർന്ന് കുട്ടിയുടെ മൊഴി രേഖപെടുത്തി. കഴിഞ്ഞ ഫെബ്രുവരി പത്തൊൻപത് മുതൽ വിഷ്ണു തന്നെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കി വന്നിരുന്നതായും പീഡന വിവരം പുറത്ത് പറഞ്ഞാൽ വിവാഹം കഴിക്കില്ലന്ന് ഇയ്യാൾ പറഞ്ഞതായും കുട്ടി മൊഴിയിൽ പറയുന്നു.