54 കാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
1050 views
കൊല്ലം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ54 കാരൻ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ. ചാത്തന്നൂർ ആദിച്ചനല്ലൂരിൽ ആണ് വീടിനുളിൽ 54 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പാറപ്പുറത്ത് വീട്ടിൽ 54 വയസ്സുള്ള റോയിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുരമണിയോടുകൂടി സമീപത്തായി താമസിക്കുന്ന സഹോദരന്റെ മക്കൾ ഇയാളുടെ വീട്ടിൽ എത്തിയപ്പോൾ ആണ് റോയിയെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. തുടർന്ന് വാർഡ് മെമ്പർ ചാത്തന്നൂർ പോലീസിൽ വിവരം അറിയിച്ചു. ചാത്തന്നൂർ പോലീസ് സ്റ്റേഷൻ നിന്ന് എസ്എച്ഒ ശിവകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം കിടക്കുന്ന ഭാഗത്തായി രക്തം തളം കെട്ടിക്കിടക്കുന്നുണ്ട്. വീടിന്റെ മുറ്റത്തും , വീടിനു സമീപത്തെ റബ്ബർ തോട്ടത്തിൽ പ്ലാസ്റ്റിക് കസേരയിലെ കൈ പിടിയിലും രക്തക്കറകൾ കാണാം.