കെ ഫോൺ പദ്ധതിയിലും അഴിമതി ആരോപണവുമായി വി ഡി സതീശൻ| VD Satheesan
കെ ഫോൺ പദ്ധതിയിലും വലിയ തട്ടിപ്പെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാസർകോട് ബദിയടുക്കയിൽ വാർത്താ സമ്മേളനത്തിലാണ് ആരോപണം. എ ഐ ക്യാമറ അഴിമതി മാതൃകയിൽ കെ ഫോൺ പദ്ധതിയിലും അഴിമതി എന്നാണ് ആരോപണം. കെ ഫോൺ പദ്ധതിയിൽ 520 കോടിയുടെ ടെൻഡർ എക്സസ് നൽകിയെന്നാണ് ആരോപണം. മുഴുവൻ തെളിവുകളും പ്രതിപക്ഷത്തിന്റെ കൈയിലുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും വി ഡി സതീശൻ പറഞ്ഞു. SRIT, പ്രസാഡിയോ കമ്പനികൾക്ക് കെ.ഫോൺ അഴിമതിയിലും ബന്ധമുണ്ടെന്നാണ് സതീശൻ ഉന്നയിക്കുന്നത്. ഇതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുണ്ടെന്നും ടെണ്ടർ എക്സസിന് കത്ത് നൽകിയത് ശിവശങ്കരനാണെന്നും സതീശൻ ആരോപിക്കുന്നു.kasaragodTimesXP MalayalamUpdated: 4 May 2023, 10:44 pm