18 ലക്ഷത്തിന്റെ കുഴൽ പണവുമായി ഉസ്താദ് പിടിയിൽ
1011 views
കാസർഗോഡ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകുഴൽ പണവുമായി ഉസ്താദ് പിടിയിൽ. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പ് സ്വദേശി കെ കെ ഇർഷാദ് ആണ് പോലീസ് പിടിയിലായത്. 18 ലക്ഷത്തിന്റെ കുഴൽ പണമാണ് ഇയാളുടെ പകലിൽ നിന്ന് പിടികൂടിയത്. പോലീസിന്ര ലഭിച്ച ഹസ്യവിവരത്തെ തുടർന്ന് നീലേശ്വരം മാർക്കറ്റിൽ നടന്ന വാഹന പരിശോധനയിലാണ് ഉസ്താദ് കുടുങ്ങിയത്. ഇയാൾ സഞ്ചരിച്ച സ്കൂട്ടിയിൽ 18.5 ലക്ഷം രൂപ സീറ്റിനടിയിൽ അടുക്കി വെച്ച നിലയിലായിരുന്നു കണ്ടെത്തിയത്. 500 രൂപയുടെ നോട്ടുകൾ ആണ് ഇയാൾ രേഖകളില്ലാതെ കടത്തിയത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെയും നീലേശ്വരം എസ് ഐ ശ്രീജേഷ് കെ.യുടെയും നേതൃത്വത്തിലാണ് ബുധനാഴ്ച രാവിലെ നീലേശ്വരത്ത് വാഹന പരിശോധന നടന്നത്. സംഘത്തിൽ അബുബക്കർ കല്ലായി, നികേഷ്, പ്രണവ് വിനോദ് എന്നിവരും ഉണ്ടായിരുന്നു. പിടികൂടിയ പണവും പ്രതിയെയും നീലേശ്വരം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഉച്ചയോടെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കുമെന്ന് ഡിവൈഎസ്പി ബാലകൃഷ്ണൻ നായർ അറിയിച്ചു.