മയിച്ചയിലെ വിദ്യാർത്ഥികൾകൾക്ക് ഇക്കുറിയും നിറംമങ്ങിയ പ്രവേശനോത്സവം
കാസർഗോഡ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
സംസ്ഥാനത്തെങ്ങും പ്രവേശനോത്സവം കെങ്കേമമായി കൊണ്ടാടുകയാണ്. എന്നാൽ കാസർകോട് മയിച്ചയിലെ വിദ്യാർത്ഥികൾക്ക് ഇക്കുറിയും നിറംമങ്ങിയ പ്രവേശനോത്സവമാണ്. ഈ കുട്ടികൾക്ക് ഇത്തവണയും പഠനത്തിന് ഓഡിറ്റോറിയം തന്നെ ആശ്രയം. ഇത്തവണയും ഗവൺമെന്റ് എൽ പി സ്കൂളിലെ അറുപതോളം വിദ്യാർഥികളെ വരവേറ്റത് ഓഡിറ്റോറിയം ആണ്. എങ്കിലും ഘോഷയാത്ര നടത്തിയും അക്ഷരദീപം കൊളുത്തിയും പായസം കഴിച്ചും ഇവർ അത് ആഘോഷമാക്കി. കഴിഞ്ഞവർഷം ഇവരുടെ പഠനം ഓഡിറ്റോറിയത്തിലേക്ക് മാറ്റിയത് സ്കൂൾ പൊളിച്ചു മാറ്റണമെന്ന കോടതിയുടെ ഉത്തരവിൻമേലാണ്. സ്കൂൾ കെട്ടിടം കഴിഞ്ഞ ഡിസംബറിൽ പൊളിച്ചു മാറ്റിയിരുന്നു. എന്നാൽ കെട്ടിട നിർമ്മാണം വൈകുകയായിരുന്നു.