കൊലപാതകത്തിന് ശേഷം പ്രതി പോലീസിൽ കീഴടങ്ങി
കാസർകോട് കാഞ്ഞങ്ങാട് പുതിയകോട്ട സപ്തഗിരി ലോഡ്ജ് മുറിയിൽ പട്ടാപകൽ യുവതിയെ കാമുകൻ ലോഡ്ജ് മുറിയിൽ കുത്തിക്കൊന്നു. കൊലപാതകത്തിന് ശേഷം പ്രതി ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കൊല്ലപ്പെട്ടത് ഉദുമ മാങ്ങാട് മുക്കുന്നോത്തെ ദേവികയാണ്. ബോവിക്കാനം സ്വദേശി സതീഷ് ആണ് കൊല നടത്തിയത്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. സതീശൻ രണ്ടാഴ്ചയായി ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു. ദേവിക ചൊവ്വാഴ്ച രാവിലെയാണ് സതീഷിനെ തേടി വന്നത്. രണ്ടുപേരും വിവാഹിതരാണെന്നും തമ്മിൽ പ്രണയമായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.kasaragodTimesXP MalayalamUpdated: 16 May 2023, 9:31 pm