കാര്യങ്കോട് റെയിൽ പാലത്തിലൂടെ ഇനി ട്രെയിനുകൾ ഓടില്ല | Kariankode Rail Bridge
1053 views
കാസർഗോഡ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ117 വർഷം പഴക്കമുള്ള ബ്രിട്ടീഷുകാർ നിർമ്മിച്ച കാര്യങ്കോട് റെയിൽ പാലം ചരിത്രത്തിന്റെ ഭാഗമായി. കൊച്ചുവേളി ലോകമാന്യതിലക് എക്സ്പ്രസ് ട്രെയിനാണ് അവസാനമായി ഈ പാലത്തിലൂടെ കടന്നുപോയത്. 1906 ലാണ് കാര്യങ്കോട് പുഴക്ക് കുറുകെ ബ്രിട്ടീഷുകാർ പാലം പണിതത്. പാലത്തിന്റെ ചെങ്കൽ തൂണുകൾ സാക്ഷ്യപ്പെടുത്തുന്നത് നീലേശ്വരത്തിന്റെ പ്രൗഢമായ ചരിത്രമാണ്. നീലേശ്വരത്തെ കോട്ടകളുടെ കല്ലുകളാണ് തൂണിനായി ഉപയോഗിച്ചത്. പാലത്തിൽ നടന്നുപോകാൻ പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. ട്രെയിൻ പോകുമ്പോൾ മാറിനിൽക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു. പുതിയ പാലം പണി പൂർത്തിയായതോടെയാണ് പഴയ പാലം ഒഴിവാക്കാൻ തീരുമാനിച്ചത്. പഴയ പാലം പുതിയ തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കണമെന്നാണ് ചരിത്ര ഗവേഷകനായ ഡോ. നന്ദകുമാർ കോറോത്ത് പറയുന്നത്.