മൃതദേഹം സെപ്റ്റിക് ടാങ്കില്‍
കാസർഗോഡ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
നാല് ദിവസം മുമ്പ് കാണാതായ കാസർകോട് സീതാംഗോളി പിലിപ്പള്ളം സ്വദേശിയായ ക്വാര്‍ട്ടേഴ്സ് ഉടമയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തി. ഇയാളെ കൊന്ന് തള്ളിയതാകാമെന്നാണ് സംശയം. തോമസ് ക്രിസ്റ്റയുടെ മൃതദേഹമാണ് ശനിയാഴ്ച വൈകിട്ടോടെ അയൽവാസിയുടെ പറമ്പിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെത്തിയത്. തോമസിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും അയൽവാസികളും തിരച്ചിൽ നടത്തി വരികയായിരുന്നു. സെപ്റ്റിക് ടാങ്കില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് ഇളക്കി മാറ്റിയതായി ശ്രദ്ധയിൽപ്പെട്ടത്. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നത്. പൊലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.