Badiyadukka Accident: ബദിയടുക്കയിൽ സ്കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു
1004 views
കാസർഗോഡ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകാസർകോട് ബദിയടുക്ക പള്ളത്തടുക്കയിൽ സ്കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. ഓട്ടോഡ്രൈവർ കാസർകോട് കുടുലു സ്വദേശി അബ്ദുൽ റൗഫ്, യാത്രക്കാരായ ബീഫാത്തിമ, ഉമ്മുഹലീമ, നഫീസ, ബീഫാത്തിമ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 4.45 ഓടെയാണ് അപകടം നടന്നത്. പെർള ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയും ഗ്ലോബൽ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസുമാണ് കൂട്ടിയിടിച്ചത്. കുട്ടികളെ ഇറക്കി ബദിയടുക്ക ഭാഗത്തേക്ക് വരികയായിരുന്ന ബസിൽ വിദ്യാർഥികൾ ഉണ്ടായിരുന്നില്ല. റോഡരികിലെ ഇടവഴിയിൽനിന്ന് ഓട്ടോറിക്ഷ അമിത വേഗതയിൽ റോഡിലേക്ക് കയറിയതാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നിട്ടുണ്ട്. നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ നാല് സ്ത്രീകൾ സംഭവസ്ഥലത്തുനിന്നും ഡ്രൈവർ ആശുപത്രിയിൽ നിന്നുമാണ് മരിച്ചത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം നടത്തിയ ശേഷം കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.