മന്ത്രിയെ വിമർശിച്ച് പരിഹാസ പോസ്റ്റുകൾ
1227 views
കാസർഗോഡ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവെള്ളരിക്കുണ്ട് താലൂക്കോ എന്ന മന്ത്രിയുടെ ചോദ്യം ചർച്ചയാകുന്നു. ചോദ്യത്തെ തുടർന്ന് മന്ത്രിയെ വിമർശിച്ച് പരിഹാസ പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും തത്സമയം അറിയിക്കാനുള്ള റിംഗ് റോഡ് ഫോൺ ഇൻ പരിപാടിയിൽ ആണ് മറുപടിയായി വിചിത്രമായ ചോദ്യം മന്ത്രി ഉന്നയിച്ചത്. വെള്ളരിക്കുണ്ട് താലൂക്കോ? അങ്ങനെ ഒരു താലൂക്ക് കാസർകോട് ഉണ്ടോ എന്നാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ചോദിച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെ നിരവധി പേരാണ് മന്ത്രിയെ വിമർശിച്ച് പരിഹാസ പോസ്റ്റുകൾ ഇടുന്നത്. കാസർകോട് കേരളത്തിലാണോ എന്ന് ചോദിക്കുന്നവരും ഉണ്ട്. ഉദ്യോഗസ്ഥരെയും ജനങ്ങളെയും കൂട്ടിയോജിപ്പിച്ചു വകുപ്പിനെ കൂടുതൽ ജനകീയമാക്കാനാണ് റിംഗ് റോഡ് പരിപാടി കൊണ്ടുവന്നത്.