എഐ ക്യാമറ 132 കോടിയുടെ അഴിമതി: രമേശ് ചെന്നിത്തല
1006 views
കാസർഗോഡ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകേരളത്തിൽ സ്ഥാപിച്ചിരിക്കുന്ന എ ഐ ക്യാമറകളുടെ പദ്ധതിക് കോടികണക്കിന് രൂപയുടെ അഴിമതിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെൽട്രോൺ പുറത്ത് വിട്ട രേഖകൾ പരിശോധിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാകുമെന്ന് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. . എ ഐ ക്യാമറയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളിക്കളയാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരും മൗനം പാലിക്കുകയാണ്. മുഖ്യമന്ത്രി ഇടപാടുകാരെ ന്യായീകരിച്ച് അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.