Modi About Vande Bharat: വന്ദേ ഭാരത് നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി
1010 views
കാസർഗോഡ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂPM Modi About Vande Bharat കാസർകോട് - തിരുവനന്തപുരം രണ്ടാമത് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. വികസനത്തിന് യാത്രാസൗകര്യം ആവശ്യമെന്നും കൂടുതൽ വേഗത്തോടെയും സൗകര്യത്തോടെയും കൂടിയുള്ള റെയിൽ യാത്രയാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. അസാധ്യമെന്ന് കരുതിയതെല്ലാം സാധിച്ചു കൊണ്ടിരിക്കുകയാണെന്നും ചന്ദ്രയാൻ ലക്ഷ്യം പൂർത്തിയാക്കിയതും മിഷൻ ആദിത്യ നടന്നതുമെല്ലാം ഭാരതീയരുടെ അഭിമാനം ഉയർത്തിയിരിക്കുകയാണെന്നും പ്രധാന മന്ത്രി പറഞ്ഞു. എല്ലാ മേഖലയിലും രാജ്യത്ത് നാരീശക്തി കൂടുതൽ വ്യക്തമാകുന്നതായും രാജ്യത്തെ സ്ത്രീകളുടെ ഉന്നമനവുമായി ബന്ധപ്പെട്ട് ഇനിയും മികച്ച പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.