കാസർഗോഡ് വിദേശ മദ്യം പിടികൂടി
കാസർഗോഡ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ബക്രീദ്, ഡ്രൈ ഡേ എന്നീ അവധി ദിവസങ്ങളിൽ വില്പനയ്ക്കായി കാസർഗോഡേക്ക് കർണാടക വിദേശ മദ്യം കടത്താൻ ശ്രമിച്ചവരെ പിടികൂടി. ഓട്ടോയിലും കാറിലും കൊണ്ടുവന്ന 198.72 ലിറ്റർ മദ്യമാണ് എക്സൈസ് സംഘം കണ്ടെത്തിയിരിക്കുന്നത്. ഇന്റലിജൻസ് ബ്യൂറോയുടെ രഹസ്യവിവരത്തെ തുടർന്നാണ് ഇവരെ പിടികൂടിയത്. 15 കെയ്സ് മദ്യമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗിരീഷ്, സൈനുദ്ദീൻ, അനീഷ് എന്നിവർക്കെതിരെയാണ് അബ്കാരി ആക്ട് പ്രകാരം കേസെടുത്തിരിക്കുന്നത്. ഇതിൽ അനീഷ് മുൻപും മദ്യം കടത്തിയ കേസിൽ പ്രതിയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തും. സമീപ ദിവസങ്ങളിൽ ഇത്തരത്തിൽ മദ്യം കാസർഗോഡ് പിടികൂടിയിരുന്നു.