ദേശീയപാത 66ലെ അവസാന ലെവൽ ക്രോസ് ഇനി ഓർമ്മയാകും
പള്ളിക്കര റെയിൽവെ മേൽപ്പാലം ഗതാഗതത്തിന് ഒരുങ്ങി. ജൂൺ ആദ്യവാരം പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങും. ഇതോടെ ദേശീയപാത 66ലെ അവസാന ലെവൽ ക്രോസും ഓർമ്മയാകും. പള്ളിക്കരയിൽ റെയിൽവെ മേൽപ്പാല നിർമ്മാണം ആരംഭിച്ചത് 2018 ലാണ്. പാലം നിർമ്മാണം ഏറ്റെടുത്തത് എറണാകുളത്തെ ഇകെകെ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ്. 780 മീറ്റര്‍ നീളത്തിലും 45 മീറ്റര്‍ വീതിയിലും നാലുവരിയായാണ് പാലം നിർമ്മിച്ചത്. 68 കോടിയോളമാണ് ചെലവ്. മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയായതോടെ ഇവിടുത്തെ ഗതാഗത കുരുക്കിന് പരിഹാരമാകും. പള്ളിക്കര ലെവൽ ക്രോസും എന്നെന്നേക്കുമായി അടച്ചിടും.kasaragodTimesXP MalayalamUpdated: 27 May 2023, 1:30 pm