കാലിമേക്കാൻ പോയവൻ പാലന്തായി കണ്ണനായിമാറിയ കഥ
1021 views
കാസർഗോഡ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവിവിധ ഇനം തെയ്യങ്ങളാൽ നിറഞ്ഞ മണ്ണാണ് മലബാറിന്റേത്. ഓരോ തെയ്യക്കോലങ്ങൾക്കും ഓരോ കഥകളാകും പറയാനുണ്ടാവുക. ഇത് പാലന്തായി കണ്ണൻ. കാലിമേക്കാൻ പോയ ഒരു ചെറുപ്പക്കക്കാരൻ ദൈവമായി മാറിയ കഥയാണ് പാലന്തായി കണ്ണൻ എന്ന തെയ്യകൊല്ലത്തിനു പറയാനുള്ളത്. വിഷ്ണുവിന്റെ അവതാരമായ വിഷ്ണുമൂർത്തിയുടെ ആരുഡ സ്ഥാനമാണ് നീലേശ്വരം കോട്ടപ്പുറം വൈകുണ്ട ക്ഷേത്രം. ഇവിടെ വിഷ്ണുമൂർത്തിക്കൊപ്പം അപൂർവമായി കെട്ടിയാടുന്ന തെയ്യക്കോലമാണ് പാലന്തായി കണ്ണൻ. നീലേശ്വരം രാജാവിന്റെ ഇടപ്രഭുവായിരുന്നു പള്ളിക്കരയിലെ കുറുവാട്ടു തറവാട്ടുകാർ. അവിടെയുള്ള ബാല്യക്കാരൻ ആയിരുന്നു കണ്ണൻ. കാലികളെ മേയ്ച്ചു നടക്കുന്ന കണ്ണൻ ഒരു ദിവസം മാങ്ങ തിന്നു കൊണ്ടിരിക്കെ മാങ്ങ അണ്ടി വലിച്ചെറിഞ്ഞു. ഇത് ചെന്ന് വീണത് തറവാട്ടിലെ ഒരു പെൺകുട്ടിയുടെ ദേഹത്. അറിയാതെ ചെയ്ത ഒരു പ്രവർത്തിക്ക് കണ്ണന് നൽകേണ്ടി വന്നത് സ്വന്തം ജീവൻ. തറവാട്ടുകാർ കണ്ണന്റെ തല അറത്തു എന്നാണ് പഴമക്കാർ പറയുന്നത്.