കലശോത്സവം പൂർത്തിയായി | Kalashotsavam | Theyyam |
1097 views
kasaragod വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകലശോത്സവത്തിന്റെ ഭാഗമായി നീലേശ്വരം മന്നം പുറത്ത് കാവിലെ ദേവീ ദേവന്മാരുടെ കോലം അഴിച്ചതോടെ ഉത്തര മലബാറിലെ മറ്റൊരു തെയ്യക്കാലത്തിനു സമാപനമായി. തുലാം പത്തു മുതൽ ഭക്തർക്ക് അനുഗ്രഹാശിസുകൾ ചൊരിഞ്ഞ തെയ്യക്കോലങ്ങൾ ഇനി പള്ളിയറകളിൽ വിശ്രമിക്കും. ഉത്തരകേരളത്തിൽ തെയ്യക്കാലത്തിന്റെ തുടക്കവും ഒടുക്കവും കാസർകോട് നീലേശ്വരത്താണ്. അഞ്ഞൂറ്റമ്പലം വീരർ കാവിലെ വലിയ കളിയാട്ടത്തോടെ തുടക്കവും ആറുമാസങ്ങൾക്കിപ്പുറം മന്ദംപുറത്ത് കാവിലെ കലശോത്സവത്തോടെ സമാപനവുമാണ്. മന്നം പുറത്ത് കാവിലെ അകത്തെ കലശത്തിന്റെ ഭാഗമായി കെട്ടിയാടിയ ദേവി ദേവന്മാരെ കണ്ട് ദർശന സായൂജ്യമടയാൻ ആയിരക്കണക്കിനു ഭക്തരാണ് അമ്പലത്തിൽ ഒത്തുചേർന്നത്. കാവിലമ്മ, നടയിൽ ഭഗവതി, ക്ഷേത്ര പാലകൻ എന്നീ തെയ്യങ്ങളാണ് ഇവിടെ കെട്ടിയാടിയത്. തെക്കു-വടക്ക് കളരികളിൽ നിന്നെത്തിക്കുന്ന അലങ്കരിച്ച കലശകുംഭത്തിന്റെ അകമ്പടിയിൽ തെയ്യക്കോലങ്ങൾ ക്ഷേത്രത്തെ വലം വെച്ചു. ആർപ്പുവിളികളുടെ തിരുമടികളെയും കലശതട്ടിനേയും ക്ഷേത്രത്തിലേക്ക് ആനയിച്ചു. മുകയ സമുദായക്കാരുടെ മത്സ്യ കോവ സമർപ്പണമാണ് മറ്റൊരു ചടങ്ങ്. വൈകിട്ട് കാവിലമ്മയുടെ തിരുമുടി ഉയർന്ന ശേഷം കവുങ്ങിൻ പൂക്കുലയും തെച്ചിയും ഉൾപ്പെടെയുള്ള വർണ്ണപ്പൂക്കൾ കൊണ്ട് അലങ്കരിച്ച വടക്കേ കളരിക്കാരുടെ കലശ കുംഭ എഴുന്നള്ളത്തും കലശോത്സവ ഭാഗമായി നടന്നു.