അഞ്ചുവർഷമായി കുടിവെള്ളമില്ലാതെ മട്ടലായി കോളനി
അഞ്ചുവർഷമായി കുടിവെള്ളമില്ലാതെ വലയുകയാണ് മട്ടലായി കോളനി. നൂറോളം കുടുംബങ്ങൾ ആണ് ഇവിടെയുള്ളത്. ജലക്ഷാമം അകറ്റുന്നതിനായുള്ള പഞ്ചായത്ത് പദ്ധതി കാഴ്ചവസ്തുവായി നിൽക്കാൻതുടങ്ങിയിട്ട് കാലങ്ങളായി. ശുദ്ധജലം എത്തിക്കുന്നതിനായി അഞ്ചുവർഷം മുമ്പ് ആരംഭിച്ച പദ്ധതി പാളിയതോടെ അധികൃതരാരും ഇങ്ങോട്ട് തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു. പദ്ധതിക്ക് വേണ്ടി നിർമ്മിച്ച കുഴൽ കിണർ, പമ്പ് ഹൗസ്, ജലസംഭരണി, വീടുകളിൽ സ്ഥാപിച്ച ജലവിതരണ പൈപ്പുകൾ തുടങ്ങിയവയെല്ലാം നശിച്ചു തുടങ്ങി. കുഴൽ കിണറിൽ നിന്നാണ് പദ്ധതിയുടെ ഭാഗമായി ആദ്യ വെള്ളം എത്തിച്ചത്. പിന്നിട് ചെളി വെള്ളം എത്തിയതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പ്രശ്നം പരിഹരിച്ച് കുടിവെള്ളം ലഭിക്കുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞിരുന്ന നാട്ടുകാർ പിന്നീട് ആണ് പദ്ധതി ഉപേക്ഷിച്ചതായി അറിഞ്ഞത്. പകരം സംവിധാനം കാണാനോ, കുടിവെള്ളമെത്തിക്കാനോ പഞ്ചായത്തോ ജല അതോറിറ്റിയോ മുന്നിട്ടുവന്നില്ല.kasaragodTimesXP MalayalamUpdated: 10 Jun 2023, 10:04 am