Navakerala Sadas: കറങ്ങുന്ന സീറ്റ്, 25 പേർക്ക് യാത്ര ചെയ്യാം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ബസ് എത്തി
1636 views
കാസർഗോഡ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസംസ്ഥാന സർക്കാരിന്റെ നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ആഡംബര ബസ് കേരളത്തിലെത്തി. ബെംഗളൂരുവിലെ ലാൽബാഗിൽനിന്ന് ഇന്നലെ വൈകിട്ട് 6.30 ഓടെ പുറപ്പെട്ട ബസ് പുലർച്ചെ നാലുമണിക്ക് കാസർകോട് എആർ ക്യാംപിലെത്തി. ഡാർക്ക് ചോക്ലേറ്റ് കളറിൽ ഗോൾഡൻ ലൈനുകളോടെയുള്ള ഡിസൈനാണ് ബസിനൊരുക്കിയത്. ബസിന് പുറത്ത് ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരള ടൂറിസത്തിന്റെ ടാഗ് ലൈനും നൽകിയിട്ടുണ്ട്. 25 പേർക്ക് യാത്ര ചെയ്യാവുന്ന തരത്തിലുള്ള ബസിൽ വലിയ ആഡംബര സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മുൻനിരയിലെ കസേരയിൽ 180 ഡിഗ്രി തിരിയാൻ സാധിക്കുന്ന തരത്തിലാണ് സീറ്റ്.