നൂതന കൃഷി രീതിയിൽ നൂറുമേനി കൊയ്ത് ഖയറുന്നിസ | Innovative Farming Method
1009 views
കാസർഗോഡ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപരീക്ഷണ പച്ചക്കറി കൃഷിയിൽ നൂറുമേനി കൊയ്ത് ഖയറുന്നിസ. കൃഷ്യയിടത്തിൽ ഇപ്പോൾ വിളഞ്ഞു നിൽക്കുന്നത് പാവലും നരമ്പനും പടവലവുമാണ്. കാസർകോട് മുളിയാർ മൂലടക്കം സ്വദേശിനിയാണ് പഞ്ചായത്തിലെ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കൂടിയായ ഖയറുന്നിസ. കുടുംബശ്രീ ജില്ലാ മിഷന്റെ സഹായത്തോടെയാണ് നൂതന കൃഷി രീതിയിൽ ഖയറുന്നൂസ പരീക്ഷണ പച്ചക്കറി കൃഷി ആരംഭിച്ചത്. വീട്ടു പറമ്പിലെ രണ്ട് ഏക്കർ ഭൂമിയിൽ പാറപ്പുറത്ത് 12 ചെങ്കല്ലുകൾക്കിടയിൽ മണ്ണ് നിറച്ച് തറ നിർമിച്ച് ആറു ചെങ്കല്ലുകൾ കൊണ്ട് തൂണുകളും പണിതാണ് പുതിയ കൃഷി രീതി പരീക്ഷിച്ചത്. വിത്ത് പാകിയും തൈകള്‍ നട്ടും ചാണകം, കോഴി കാഷ്ഠം, കുമ്മായം തുടങ്ങിയവ അടിവളത്തിനായി ഉപയോഗിച്ചും ദിവസവും വെള്ളം നനച്ചും കൃഷി തുടർന്ന്. ഇപ്പോൾ പാവലും പടവലവും നരമ്പനുമെല്ലാം വിളവെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞു.