കെ വിദ്യ വീണ്ടും അറസ്റ്റിൽ; കരിന്തളത്തും അതേ വ്യാജരേഖ നൽകി
1007 views
കാസർഗോഡ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസർക്കാർ കോളജിൽ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി തരപ്പെടുത്തിയ കേസിൽ കെ വിദ്യ വീണ്ടും അറസ്റ്റിൽ. നീലേശ്വരം പോലീസ് സ്റ്റേഷനിൽ രണ്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കെ വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവ് നശിപ്പിച്ചതിന് മറ്റൊരു കേസ് കൂടി നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്തിരുന്നു. അതേസമയം വിദ്യ അഗളി പൊലീസിന് നൽകിയ മൊഴി വീണ്ടും ആവർത്തിക്കുകയായിരുന്നു എന്നാണ് വിവരം. വ്യാജരേഖ ഉണ്ടാക്കിയത് മൊബൈൽ ഫോൺ ഉപയോഗിച്ചാണെന്നും ഇതിന് ആരുടെയും സഹായമില്ലെന്നും വിദ്യ ആവർത്തിച്ചു. കരിന്തളം കോളജിൽ സമർപ്പിച്ച അതേ വ്യാജരേഖ തന്നെയാണ് അട്ടപ്പാടിയിൽ നൽകിയത്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കെ വിദ്യയെ ചോദ്യം ചെയ്തത്. വൈകിട്ടോടെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും. ചൊവ്വാഴ്ച രാവിലെ 11 മുക്കാലോടെയാണ് അഭിഭാഷകൻ സെബിൻ സെബാസിനൊപ്പം വിദ്യ പോലീസ് സ്റ്റേഷനിൽ എത്തിയത്. കഴിഞ്ഞ ഞായറാഴ്ച സ്റ്റേഷനിൽ ഹാജരാകണമെന്നായിരുന്നു പോലീസ് ആദ്യം നിർദേശിച്ചിരുന്നത്. എന്നാൽ, ആരോഗ്യ കാരണങ്ങളെ തുടർന്ന് ഇന്ന് ഹാജരാകാമെന്ന് വിദ്യ അറിയിക്കുകയായിരുന്നു.