തൃക്കരിപ്പൂരിന്റെ സ്വന്തം ഇസ്മയിൽ ഹാജി
1010 views
കാസർഗോഡ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവേനൽ ചൂടിൽ തന്റെ നാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധി എത്ത്രമാത്രം ഭീകരമാണെന്ന് ഇസ്മയിൽ ഹാജി പൂവളപ്പ് എന്ന 67 കാരന് വ്യക്തമായി അറിയാം. അതുകൊണ്ടു തന്നെ തന്റെ സ്വന്തം ചിലവിൽ കുടിവെള്ളം എത്തിച്ചു നൽകുകയാണ് ഇസ്മയിൽ ഹാജി. ചുട്ടുപൊള്ളുന്ന വേനൽ ചൂടിൽ തൃക്കരിപ്പൂരിന്റെ പടിഞ്ഞാറൻ മേഖലയിലുള്ളവർക്ക് ഇദ്ദേഹം ഒരു അനുഗ്രഹം തന്നെയാണ്. കഴിഞ്ഞ അഞ്ചു വർഷമായി സൗജന്യമായി ശുദ്ധജലം വിതരണം ചെയ്യുകയാണ് ഇദ്ദേഹം. തൃക്കരിപ്പൂർ പഞ്ചായത്ത് വീടുകളിൽ കുടിവെള്ളം എത്തിക്കുന്നതിനു മുമ്പ് തന്നെ ഇസ്മയിൽ ഹാജി തന്റെ പതിവ് സേവനം ആരംഭിച്ചിരുന്നു. കുടിവെള്ള വിതരണം താറുമാറായി കിടക്കുന്ന ഇടങ്ങളിലേക്ക് ഇസ്മായിൽ ഹാജി കെടിവെള്ളം എത്തിക്കുമ്പോൾ ഇസ്മയിൽ അവിടങ്ങളിൽ ഉള്ളവരുടെ മനസ്സിൽ ദൈവമായി മാറുകയാണ്. അതേസമയം ആരിൽ നിന്നും പണം സ്വീകരിക്കാതെ സ്വന്തം നിലയിലും സുഹൃത്തായ റഷീദ് ഹാജിയുടെ സഹായത്താലുമാണ് ഈ നിസ്വാർത്ഥ സേവനം ചെയ്യുന്നത്. ഇസ്മയിൽ ഹാജിയുടെ പാത പിന്തുടർന്ന റഷീദ് ഹാജിയാണ് വാഹനവും ചിലവും എല്ലാം വഹിക്കുന്നത്. പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയപ്പോഴാണ് പ്രദേശത്തെ കുടിവെള്ള പ്രശ്നം ഇസ്മായിൽ ഹാജി നേരിട്ട് അറിയുന്നത്. അങ്ങനെയാണ് കുടിവെള്ള വിതരണം സ്വന്തം ചിലവിൽ നടത്താൻ തീരുമാനിച്ചതെന്ന് ഹാജി പറയന്നു