ഹമീദിന്റെ കാൽനട പ്രചരണ യാത്ര ആരംഭിച്ചു
സമൂഹ വിപത്തിനെതിരെ ഒറ്റയാൾ പോരാട്ടവുമായി അബ്ദുൽ ഹമീദിന്റെ കാൽനടയാത്ര. കാസർകോട് മഞ്ചേശ്വരം സ്വദേശിയായ അബ്ദുൽ ഹമീദ് മഞ്ചേശ്വരം ജനമൈത്രി പോലീസ് വളണ്ടിയറാണ്. ഓരോ തുള്ളി വെള്ളവും സംരക്ഷിക്കുക, ലഹരിയോട് വിടപറയു, ആത്മഹത്യ ഒന്നിനും പരിഹാരമല്ല തുടങ്ങി 10 സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചാണ് ഹമീദിന്റെ യാത്ര. മഞ്ചേശ്വരം മുതൽ തിരുവനന്തപുരം വരെയാണ് ഈ കാൽനടയാത്ര. 20 ദിവസങ്ങൾ കൊണ്ട് യാത്രയ്ക്കിടെ കാണുന്ന ക്ലബ്ബുകൾ, മദ്രസകൾ, വായനശാലകൾ എന്നിവിടങ്ങളിലൂടെ സന്ദേശം ആളുകളിൽ എത്തിക്കും. തന്റെ യാത്രയുടെ ലക്ഷ്യം ജനങ്ങൾക്ക് നന്മ ഉറപ്പാക്കുകയാണെന്ന് അബ്ദുൽ ഹമീദ് പറഞ്ഞു. യാത്ര പൂർത്തിയാകുമ്പോൾ ഹമീദ് മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കാണും.kasaragodTimesXP MalayalamUpdated: 23 May 2023, 12:13 pm