കനത്ത ചൂടിലും മുന്തിരി കായ്ക്കും
1029 views
കാസർഗോഡ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകനത്ത ചൂടിലും മുന്തിരി കായ്ക്കും എന്ന തെളിയിച്ചിരിക്കുകയാണ് ഒരു വീട്ടമ്മ. , കാസർകോട്ടെ കാലാവസ്ഥയിൽ മുന്തിരി വിളയാൻ അൽപ്പം പ്രയാസമാണ്. എന്നാൽ ആ പ്രയാസങ്ങൾ എല്ലാം അതിജീവിച്ച് തന്റെ വീട്ടുമുറ്റത്തു നൂറുമേനി വിളവെടുടുത്തിരിക്കുകയാണ് കാസർകോട് പിലിക്കോട് എരവിൽ സ്വദേശിനി കെ. വി. ചന്ദ്രമതി. നാലുവർഷം മുമ്പ് ഒരു വിനോദയാത്രയ്ക്ക് പോയപ്പോഴാണ് കൃഷി സ്നേഹിയായ ചന്ദ്രമതി 50 രൂപ കൊടുത്തു ഒരു വള്ളി വാങ്ങിയത്. ഒരു കൗതുകത്തിലാണ് വാങ്ങിയതെങ്കിലും വെള്ളം നനച്ചും ജൈവവളം പ്രയോഗിച്ചും പരിപാലിച്ചു പരീക്ഷണ കൃഷിയിറക്കി. തൈകൾ തളിർത്തുവന്നതോടെ ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയവയും അടുക്കള മാലിന്യങ്ങളും വളമായിട്ടു. ഇതോടെ എട്ടാം മാസം മുതൽ മുന്തിരി വിളയാൻ തുടങ്ങി.