Kasaragod National Highway Construction: ആറുവരിപ്പാത സജ്ജമാകുന്നു; കൊടുംവളവുകൾ ഇല്ലാതാകും
1019 views
കാസർഗോഡ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂദേശീയപാതയുടെ വരവോടെ കാസർകോട് ജില്ലയിലെ അപകട വളവുകൾ ഇല്ലാതാവുകയാണ്. ചെറുവത്തൂർ മട്ടലായി - ഞാണങ്കൈ അപകട വളവുകളാണ് ഇപ്പോൾ പുതിയ റോഡ് നിർമാണത്തോടെ ഇല്ലാതാകുന്നത്. യാത്രക്കാരുടെയും ഡ്രൈവർമാരുടെയും ഒക്കെ പേടിസ്വപ്നമായിരുന്നു ഈ അപകട വളവുകൾ. നിരവധി പേർക്കാണ് ഈ വളവുകളിലൂടെ സഞ്ചരിച്ച് അപകടം ഉണ്ടായിരിക്കുന്നത്. മരണംവരെ സംഭവിച്ച നിരവധി കേസുകളുണ്ട്. ഇത്തരം അപകടങ്ങൾ കുറയ്ക്കുന്നതിനാണ് കൊടുംവളവുകൾ നികത്തി പുതിയ ആറുവരിപ്പാതയുടെ പ്രവർത്തി നടക്കുന്നത്. കാസർകോട് ജില്ലയിലെ നിരവധി അപകട വളവുകളാണ് ഇത്തരത്തിൽ ദേശീയപാത നിർമാണത്തിലൂടെ ഇല്ലാതാവുന്നത്.