Pinarayi Vijayan Speech Kasargod: പ്രസംഗം പൂർത്തിയാക്കാതെ മുഖ്യമന്ത്രി വേദിവിട്ടു
1069 views
കാസർഗോഡ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂPinarayi Vijayan Speech Kasargod പ്രസംഗം അവസാനിക്കും മുൻപ് അനൗൺസ്മെൻ്റ് നടത്തിയ സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് ബേഡഡുക്ക സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് സംഭവം നടന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗം കഴിയും മുൻപേ അനൗൺസ്മെൻ്റ് നടത്തിയതോടെയാണ് മുഖ്യമന്ത്രി ശകാരിച്ചത്. ഇത് ശരിയായ നടപടിയല്ലെന്നും അനൗൺസ്മെൻ്റ് നടത്തുന്നയാൾക്ക് ചെവി കേൾക്കുന്നില്ലെന്ന് തോന്നുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘാടകരെ ശകാരിച്ചശേഷം ഉടൻതന്നെ മുഖ്യമന്ത്രി വേദിവിട്ടു. അനൗൺസ്മെന്റ് നടത്തവേ മുഖ്യമന്ത്രി ഇതേക്കുറിച്ച് വേദിയിൽ ഇരുന്നവരോട് പറയുന്നതിനിടെ അനൗൺസ്മെന്റ് തുടരുകയായിരുന്നു. ഇതോടെയാണ് പ്രസംഗം പൂർത്തിയാക്കാതെ മുഖ്യമന്ത്രി വാഹനത്തിലേക്ക് പോയത്.