വൻ ലഹരിവേട്ട; ദമ്പതികളുൾപ്പടെ 4 പേർ പിടിയിൽ
1023 views
കാസർഗോഡ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകാറിന്റെ സീറ്റിനടിയിൽ മാരക മയക്കുമരുന്ന് കടത്തിയ ദമ്പതികൾ ഉൾപ്പടെ നാലു പേർ പിടിയിൽ. കാസർകോട് ചട്ടഞ്ചാൽ സ്വദേശിയായ അബൂബക്കർ(37), ഭാര്യ അമീന അസ്ര(23), ബാംഗ്ലൂർ സ്വദേശികളായ വസീം(32), സൂരജ് (32)എന്നിവരെയാണ് വാഹന പരിശോധനയ്ക്കിടെ ബേക്കൽ പോലീസ് പിടികൂടിയത്. 150 ഗ്രാം എംഡിഎംഎ ആണ് കാറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. പ്രതികൾ കർണാടക രജിസ്ട്രേഷൻ നമ്പർ കാറിൽ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുകയായിരുന്നു. ഡിവൈഎസ്പി സുനിൽകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇൻസ്പെക്ടർ യുപി വിപിന്റെ നേതൃത്വത്തിൽ ബേക്കൽ പോലീസ് ഉദുമ പള്ളത്ത് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. ബാംഗ്ലൂരിൽ നിന്ന് കാസർകോട്ടേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘങ്ങളിലെ പ്രധാന കണ്ണികളാണ് പ്രതികളെന്ന് പോലീസ് പറയുന്നു. അറസ്റ്റിലായ അബൂബക്കറും ഭാര്യ അമീനയും കാസർകോട് കേന്ദ്രീകരിച്ച് നേരിട്ട് ലഹരി മരുന്ന് വിൽപന നടത്തിയിരുന്ന ആളുകളാണ്. മറ്റു രണ്ട് പേർ ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ചു നൽകിയവരാണെന്നാണ് പോലീസ് പറയുന്നത്.