സംഘാടകർ മുങ്ങി; പ്രതിഫലം ഇല്ലാതെ മൂന്നുമണിക്കൂറോളം പാടി കലാകാരന്മാർ |Kasaragod
കാസർകോട് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഇളമ്പച്ചി മിനി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘മെഹ്ഫിൽ നിലാവ്’ എന്ന മെഗാ ഇവന്റിൽ നടന്നത് നാടകീയ രംഗങ്ങൾ. സംഘാടകർ പിരിച്ചെടുത്ത എട്ട് ലക്ഷവുമായി പരിപാടിക്ക് മണിക്കൂറുകൾക്കു മുമ്പ് മുങ്ങി. കണ്ണൂർ ഷരീഫ്, രഹന, കൊല്ലം ഷാഫി തുടങ്ങിയ 12 ഗായകരും തൃശൂരിൽനിന്നുള്ള നൃത്തസംഘവും ഉൾപ്പെടെ 60 അംഗ സംഘമാണ് കലാപരിപാടി അവതരിപ്പിക്കാനായി എത്തിയത്. പരിപാടി അവതരിപ്പിക്കുന്നവർക്ക് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നിശ്ചയിച്ച തുക നൽകാമെന്ന് സംഘാടകർ ഉറപ്പു നൽകിയിരുന്നു. എന്നാൽ 7 മണിയായിട്ടും ആരും എത്തിയില്ല. അതേസമയം ആസ്വാദകർ ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ 3000 ത്തോളം കസേരകളിൽ നിറഞ്ഞിരുന്നു. പക്ഷേ കലാകാരന്മാർ കാണികളെ നിരാശരാക്കിയില്ല. പ്രതിഫലം ഇല്ലാതെ അവർ മൂന്നുമണിക്കൂറോളം പാടിത്തിമർത്തു.kasaragodTimesXP MalayalamUpdated: 15 May 2023, 8:11 pm