വ്യവസായിയുടെ മരണത്തിലെ ദുരൂഹത; പോസ്റ്റ്മോർട്ടം നടന്നു
ഗൾഫിലെ വ്യാപാരിയും കാസർകോട് ജില്ലയിലെ പൂച്ചക്കാട് സ്വദേശിയുമായ അബ്ദുൽ ഗഫൂറിന്റെ മരണത്തിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണം എന്നാവശ്യപ്പെട്ട് മഹല്ല് കമ്മിറ്റിയും രംഗത്ത് എത്തി. പൂച്ചക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി ഭാരവാഹികൾ ആക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ ഒരുങ്ങുകയാണ്. മരണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന മന്ത്രവാദിനിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. മൃതദേഹം വ്യാഴാഴ്ച കബറിൽനിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽനിന്നുള്ള പോലീസ് സർജൻ ഡോ. എസ്.ആർ. സരിതയുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടന്നത്. രണ്ടുമണിക്കൂർ നീണ്ട പരിശോധനയ്ക്കുശേഷം അതേ കബറിടത്തിൽ മൃതദേഹം മറവുചെയ്തു. സാമ്പിളുകൾ കണ്ണൂർ ഫൊറൻസിക് ലാബിൽ രാസപരിശോധനയ്ക്കയച്ചു.kasaragodTimesXP MalayalamUpdated: 28 Apr 2023, 12:02 pm