റൈസ് മിൽ ഉടമക്ക് നേരെയും സ്ഥാപനത്തിന് നേരെയും ഗുണ്ട ആക്രമണം. പണമില്ലാതെ സാധനങ്ങൾ കൊണ്ടുപോകാൻ അനുവദിക്കാത്തതിനെ തുടർന്നായിരുന്നു ആക്രമണം. മില്ലുടമ നാലാം വാതുക്കൽ സ്വദേശി ഷൈൻ സുരേഷിന്റെ പരാതിയിൽ ബേക്കൽ പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു. കോട്ടിക്കുളം പട്ടത്താനം സ്വദേശികളായ സജിത്ത്, കിരൺകുമാർ, ഹർഷിദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ വധശ്രമ കുറ്റം ചുമത്തിയിട്ടുണ്ട്. യുവാക്കൾ റൈസ് മിൽ ഉടമയെയും ജീവനക്കാരനെയും അക്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സുരേഷിനെയും ജീവനക്കാരൻ മനോഹരനെയും മൂവരും ചേർന്ന് ആക്രമിക്കുകയായിരുന്നു.
kasaragodTimesXP MalayalamUpdated: 26 May 2023, 11:23 am