പ്രസംഗം സ്പീക്കർ പദവിക്ക് ചേർന്നതല്ലെന്നും യുവമോർച്ച
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
എ എൻ ഷംസീറിന്റെ വിവാദമായ പ്രസംഗത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മാപ്പ് പറയുന്നവരെ സമരം തുടരുമെന്നും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഭുൽ കൃഷ്ണ. കണ്ണൂരിൽ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷംസീർ പദവിക്ക് നിരക്കാത്ത രീതിയിലാണ് സംസാരിച്ചതെന്നും. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും പ്രഭുൽ ആവശ്യപ്പെട്ടു. ഷംസീർ നിരീശ്വരവാദിയൊന്നുമല്ല. സ്വന്തം മതവിശ്വാസം മാത്രം ശരി മറ്റുള്ളവ വിഢിത്തമാണെന്ന സമീപനം ശരിയല്ല. കാഞ്ഞങ്ങാട് യൂത്ത് ലീഗുകാർക്ക് പ്രചോദനമായത് ഷംസീറിന്റെ പ്രസ്താവനയാണ്. പ്രസ്താവനക്കെതിരെ പ്രതികരിക്കാൻ സിപിഎം ഇതുവരെയും തയ്യാറായില്ലെന്നും പ്രഭുൽ കുറ്റപ്പെടുത്തി.