Navakerala Sadas: നവകേരള സദസ് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ പോലീസ് കസ്റ്റഡിയിൽ
1048 views
kannur വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകെ എസ് യു , യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കൂട്ടത്തോടെ പൊലിസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ പഴയങ്ങാടി സ്റ്റേഷനിലാണ് ഇവരെ കരുതല്‍ തടങ്കിലാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും നവകേരള സദസില്‍ പങ്കെടുക്കാന്‍ മാടായിപ്പാറയിലെ പാളയം ഗ്രൗണ്ടില്‍ എത്തുന്നതിന് മുന്പെയാണ് പൊലിസ് നടപടി. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പഴയങ്ങാടില്‍ വന്ന നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നാണ് കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ പറയുന്നത്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും സഞ്ചരിക്കുന്ന വാഹനത്തിനു നേരെ കരിങ്കൊടി കാണിക്കുമെന്ന സംശയത്തെ തുടര്‍ന്നാണ് പൊലിസ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. കല്യാശേരി മണ്ഡലം നവകേരള സദസ് കഴിഞ്ഞാല്‍ പ്രവര്‍ത്തകരെ വിട്ടയക്കുമെന്നാണ് പൊലിസ് നല്കുന്നസൂചന. എന്നാല്‍ സംഭവത്തില്‍ വ്യാപകപ്രതിഷേധമുയര്ന്നതിനെ തുടര്‍ന്ന് ചൊവ്വാഴ്ച്ച അഴീക്കോട്, കണ്ണൂര്‍ എന്നിവടങ്ങളില്‍ നടക്കുന്ന നവകേരള സദസിന് പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.